Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightജാ​മ്യ​ത്തി​ലി​റ​ങ്ങി...

ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

text_fields
bookmark_border
ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
cancel

പാ​ലാ: പോ​ക്സോ കേ​സി​ൽ കോ​ട​തി​യി​ൽ​നി​ന്ന്​ ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ പ്ര​തി അ​റ​സ്റ്റി​ൽ. സം​ക്രാ​ന്തി പെ​രു​മ്പാ​യി​ക്കാ​ട് തു​ണ്ടി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ഫ്സ​ലാ​ണ്​ (31) പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ പാ​ലാ ബ​സ്​​സ്റ്റാ​ൻ​ഡി​ൽ ബ​സി​നു​ള്ളി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി, ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ മു​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്നു.

കോ​ട​തി വാ​റ​ന്‍റ്​ പു​റ​പ്പെ​ടു​വി​ക്കു​ക​യും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​തി​നൊ​ടു​വി​ൽ പൊ​ലീ​സ് സം​ഘം ഏ​റ്റു​മാ​നൂ​ർ പാ​റോ​ലി​ക്ക​ലി​ൽ​നി​ന്നാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.പാ​ലാ എ​സ്.​എ​ച്ച്.​ഒ കെ.​പി. ടോം​സ​ൺ, എ​സ്.​ഐ ബി​ജു​മോ​ൻ വ​ർ​ഗീ​സ്, സി.​പി.​ഒ​മാ​രാ​യ ര​ഞ്ജി​ത്, ജോ​ഷി മാ​ത്യു, ശ്രീ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayam crime
News Summary - The accused, who was absconding on bail, was arrested
Next Story