കഞ്ചാവ് കേസിൽ ഒളിവിലിരുന്ന പ്രതി അറസ്റ്റിൽ
text_fieldsതലയോലപ്പറമ്പ്: കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ ഒളിവിലിരുന്ന പ്രതി പിടിയിൽ. അതിരമ്പുഴ നാൽപ്പാത്തിമല ഭാഗത്ത് പുതുശ്ശേരി വീട്ടിൽ പി.ജെ. നിഖിലിനെയാണ് (24) അറസ്റ്റ് ചെയ്തത്.ഒക്ടോബർ ഒമ്പതിന് കാറിനുള്ളിൽ കടത്താൻ ശ്രമിച്ച 92കിലോ കഞ്ചാവുമായി യുവാക്കളെ പിടികൂടിയിരുന്നു.
ഈ കേസിൽ മൂന്നാം പ്രതിയായിരുന്ന നിഖിൽ ഒളിവിൽ പോവുകയായിരുന്നു. കേസിൽ മറ്റു പ്രതികളായ രഞ്ജിത് രാജു, കെൻസ് സാബു എന്നിവരെയും ഇവർക്ക് സാമ്പത്തികമായി സഹായം ചെയ്തവരെയും ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിലെ അന്വേഷണസംഘം പിടികൂടിയിരുന്നു.
ഇയാൾക്കെതിരെ ഏറ്റുമാനൂർ, കുറവിലങ്ങാട് തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. വൈക്കം എസ്.എച്ച്.ഒ കൃഷ്ണൻ പോറ്റി, തലയോലപ്പറമ്പ് എസ്.ഐ ദീപു ടി.ആർ, സിവി എൻ.ജി, സുശീലൻ, എ.എസ്.ഐമാരായ റോജിമോൻ, പ്രമോദ്, പ്രകാശ്, സി.പി.ഒമാരായ പ്രവീൺ, അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.