Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമുളക് പൊടിയെറിഞ്ഞ് മാല...

മുളക് പൊടിയെറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

text_fields
bookmark_border
sumesh
cancel
camera_alt

സു​മേ​ഷ്

പൊ​ന്നാ​നി: എ​ട​പ്പാ​ൾ ത​ല​മു​ണ്ട​യി​ൽ ക​ണ്ണി​ൽ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. കു​ന്നം​കു​ളം കാ​ട്ട​ക​മ്പാ​ൽ സ്വ​ദേ​ശി പെ​രു​മ്പു​ള്ളി പ​റ​മ്പി​ൽ സു​മേ​ഷാ​ണ് (40) അ​റ​സ്റ്റി​ലാ​യ​ത്. എ​ട​പ്പാ​ളി​ലെ വ​ർ​ക് ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നാ​ണ് സു​മേ​ഷ്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടോ​ടെ​യാ​ണ് ത​ല​മു​ണ്ട സി.​എം.​സി.​എ​ൽ.​പി സ്കൂ​ളി​ന് സ​മീ​പ​ത്ത്​ ടൈ​ല​റി​ങ് ഷോ​പ്പ് ന​ട​ത്തു​ന്ന ചെ​മ്പ്ര​യി​ൽ മ​ണി​ക​ണ്ഠ​ന്റെ ഭാ​ര്യ സി​ന്ധു​വി​ന്റെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി എ​റി​ഞ്ഞ് മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച ശേ​ഷം പ്ര​തി ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ട​ത്. സ​മീ​പ​ത്തെ സി.​സി.​ടി.​വി​യി​ൽ പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​തി​നാ​ൽ ഇ​യാ​ൾ പോ​യ വ​ഴി​യി​ലെ മ​റ്റ്​ സി.​സി.​ടി.​വി​ക​ളും പൊ​ന്നാ​നി പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു.

ജി​ല്ലാ​തി​ർ​ത്തി​യാ​യ കോ​ലി​ക്ക​ര​യി​ലെ സി.​സി.​ടി.​വി​യി​ൽ ഇ​യാ​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. വീ​ടി​ന്‍റെ വാ​ട​ക ന​ൽ​കാ​നും ക​ടം വാ​ങ്ങി​യ തു​ക തി​രി​കെ ന​ൽ​കാ​നും പ​ണ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് മോ​ഷ​ണ​ത്തി​ന് ശ്ര​മി​ച്ച​തെ​ന്ന് പ്ര​തി പ​റ​ഞ്ഞു. പൊ​ന്നാ​നി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു. പൊ​ന്നാ​നി സി.​ഐ വി​നോ​ദ് വ​ലി​യാ​റ്റൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ന്നാ​നി എ​സ്.​ഐ സു​ജി​ത്, സി.​പി.​ഒ​മാ​രാ​യ ര​ഘു, വി​നീ​ത്, പ്ര​വീ​ൺ, മ​നോ​ജ് എ​ന്നി​വ​രാ​ണ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChilliNecklace theft
News Summary - The accused who tried to break the necklace was arrested
Next Story