Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതിയെ പീഡിപ്പിച്ച് ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ

text_fields
bookmark_border
molesting
cancel
camera_alt

ഹാരിസ്

കാഞ്ഞങ്ങാട്: ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയശേഷം ഭർത്താവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ.

ഭർതൃമതിയുടെ പരാതിയിൽ കേസെടുത്ത് മണിക്കൂറുകൾക്കകം പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. തൃക്കരിപ്പൂർ മണിയനൊടിയിൽ താമസിക്കുന്ന പയ്യന്നൂർ കവ്വായി സ്വദേശിയായ ടി. ഹാരിസിനെയാണ് (42) അറസ്റ്റ് ചെയ്തത്.

ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ 35 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. അസുഖബാധിതനായ ഭർത്താവിനെ സഹായിക്കാനെന്ന പേരിലാണ് ഹാരിസ് ഒപ്പംകൂടിയത്. യുവതിയുടെ ദൃശ്യങ്ങൾ പകർത്തുകയും വഴങ്ങിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

അടുത്തിടെ പ്രസവിച്ച കുഞ്ഞിനെ ആവശ്യപ്പെടുകയും ഇല്ലെങ്കിൽ ഭർത്താവിനെ വധിക്കുമെന്നും ഭീഷണി മുഴക്കി. ഇതോടെ യുവതി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർക്ക് പരാതി നൽകുകയായിരുന്നു. ചന്തേര ഇൻസ്പെക്ടർ പി. നാരായണൻ, ചന്തേര എസ്.ഐ എം.വി. ശ്രീജേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The accused who threatened young woman was arrested
Next Story