പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും 40,000 രൂപ പിഴയും
text_fieldsജോസ്
കാട്ടാക്കട: പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. കുറ്റിച്ചൽ മൈലമൂട് വീട്ടിൽ ജോസിനെ (41) ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ് കുമാർ ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ 11 മാസം കൂടി അധികകഠിന തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.
2021ലാണ് കേസിന് ആസ്പദമായ സംഭവം. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി അധ്യാപികയോട് പീഡന വിവരം അറിയിച്ചത്. രക്ഷാകർത്താക്കളുടെ പരാതിയിൽ നെയ്യാർഡാം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദ് ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

