Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി പുറത്താക്കി
text_fieldsbookmark_border
കോട്ടയം: നിരവധി ക്രിമിനൽ കേസിൽ പ്രതിയായ കുറ്റവാളിയെ കാപ്പ ചുമത്തി ജില്ലയിൽനിന്ന് പുറത്താക്കി. തലയാഴം തോട്ടകം ഭാഗത്ത് മണ്ണമ്പള്ളില്‍ വീട്ടില്‍ ഹരീഷിനെയാണ് (34) ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പുറത്താക്കിയത്.
വൈക്കം, കടുത്തുരുത്തി പൊലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വിൽപന, അടിപിടി തുടങ്ങിയ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ്. ജനങ്ങളുടെ സ്വൈരജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടിയാണ് ജില്ല പൊലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പ പോലുള്ള ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു.
Next Story

