ഒന്നര കിലോ കഞ്ചാവുമായി കാപ്പാപ്രതി പിടിയില്‍
text_fieldsസുഭാഷ്
കൊട്ടാരക്കര: കാപ്പാപ്രതി കഞ്ചാവുമായി പിടിയില്‍. കുര സുബാഷ് ഭവനിൽ സുഭാഷിനെയാണ് ഒന്നര കിലോ കഞ്ചാവുമായി എഴുകോൺ റെയിൽവേ സ്റ്റേഷന് സമീപം കൊല്ലം റൂറൽ ഡാൻസഫ് ടീമും എഴുകോൺ പൊലീസും ചേർന്ന് പിടികൂടിയത്. ആന്ധ്രയില്‍നിന്ന് കഞ്ചാവെത്തിച്ച് വിതരണം ചെയ്യുന്നയാളാണ് സുഭാഷെന്ന് പൊലീസ് പറയുന്നു.
കൊല്ലം റൂറൽ സ്ക്വാഡിന്റെ സ്ഥിര നിരീക്ഷണത്തിലായിരുന്ന ഇയാൾ. കാപ്പാ കേസ് പ്രതിയായ ഇയാൾ രണ്ട് മാസങ്ങൾക്കു മുമ്പും വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് ഡാൻസഫ് ടീം പിടികൂടി കുന്നിക്കോട് പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചിരുന്നു. അവിടെ നിന്ന് ജയിലിലേക്ക് മാറ്റിയശേഷം ജാമ്യത്തിൽ ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
റൂറൽ ജില്ല പൊലീസ് മേധാവി കെ.എം. സാബു മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര ഡിവൈ.എസ്.പി ബൈജു കുമാറിന്റെ നിർദേശാനുസരണം ഡാൻസഫ് എസ്.ഐ ജ്യോതിഷ് ചിറവൂർ, എസ്.ഐ കെ.എസ്. ദീപു, എഴുകോൺ എസ്.ഐ അനീസ്, ഡാൻസഫ് സി.പി.ഒമാരായ സജുമോൻ, അനീഷ്, ദിലീപ്, വിപിൻ ക്ലീറ്റസ്, നഹാസ് എഴുകോൺ, സി.പി.ഒ വിനീത് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

