Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിൽ പ്രതി പിടിയിൽ
text_fieldsbookmark_border
കൊരട്ടി: തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. മഞ്ചേരി എടവണ്ണ സ്വദേശി അറേക്കാട്ടത്ത് റിധാൻ ബാസിൽ (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മേയ് ഒമ്പതിനാണ് സംഭവം. കൊരട്ടി കുലയിടത്തെ സുഹൃത്തിന്റെ വീട്ടിൽ താമസിക്കുകയായിരുന്ന പൊന്നാനി സ്വദേശി ഷെജീബിനെയാണ് തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടത്.
കൊരട്ടി എസ്.എച്ച്.ഒ അരുണിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കൊരട്ടി എസ്.ഐ സി.എസ്. സൂരജ്, എ.എസ്.ഐ സതീശൻ മടപ്പാട്ടിൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.സി. രാജീവ്, ഷെഫീഖ്, സി.പി.ഒ ജിബിൻ വർഗീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

