ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ പ്രതി പിടിയിൽ
text_fieldsകോട്ടയം: ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതിയെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.അതിരമ്പുഴ പേമലമുകളേൽ വീട്ടിൽ അനുജിത്ത് കുമാറാണ് (കൊച്ചച്ചു-21) പിടിയിലായത്. എറണാകുളം സ്വദേശിയായ അനസ് എന്നയാളെ ഭീഷണിപ്പെടുത്തി ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവ വാങ്ങിയെടുക്കുകയും.
കൂടാതെ ഗൂഗിള്‍ പേ അക്കൗണ്ട് പാസ്വേഡ് വാങ്ങിയ ശേഷം ഇതുപയോഗിച്ച് അനസിന്‍റെ അക്കൗണ്ടിൽനിന്ന് പണം ഇയാളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തെടുത്തു. ശേഷം ഓട്ടോറിക്ഷയില്‍ കയറ്റി ഏറ്റുമാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഇറക്കിവിടുകയായിരുന്നു. അനസിന്‍റെ പരാതിയെ തുടര്‍ന്ന് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
ഏറ്റുമാനൂർ എസ്.ഐ പ്രശോഭ്, സി.പി.ഒമാരായ സജി പി.സി, ഡെന്നി പി.ജോയ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിക്ക് ഏറ്റുമാനൂർ സ്റ്റേഷൻ കൂടാതെ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

