കാപ്പ ഉത്തരവ് ലംഘിച്ച പ്രതി അറസ്റ്റിൽ
text_fieldsപ്രണവ്
ഇരിങ്ങാലക്കുട: കാപ്പ ഉത്തരവ് ലംഘിച്ച കൈപ്പമംഗലം പൊലീസ് സ്റ്റേഷന് പരിധിയിലെ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. എടത്തിരുത്തി മുനയം സ്വദേശി കോഴിപറമ്പിൽ വീട്ടില്‍ പ്രണവിനെ (30) ആണ് കാട്ടൂര്‍ പൊലീസ് പിടികൂടിയത്. ഒക്ടോബറില്‍ പ്രതിയെ ആറുമാസത്തേക്ക് തൃശൂര്‍ ജില്ലയില്‍നിന്ന് നാടുകടത്തിയിരുന്നു.
ഉത്തരവ് ലംഘിച്ച പ്രതി തൃശൂരിൽനിന്ന് ഓട്ടോവിളിച്ച് കാട്ടൂരിൽ എത്തിയ ശേഷം ഓട്ടോ ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കാട്ടൂർ പൊലീസ് ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജു, സബ് ഇൻസ്പെക്ടർ ബാബു ജോർജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ഇരിങ്ങാലക്കുട സബ് ജയിലിലേക്ക് അയച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

