കഞ്ചാവ് കേസിലെ പ്രതി ആറു മാസത്തിനുശേഷം അറസ്റ്റിൽ
text_fieldsബിനു
കാഞ്ഞങ്ങാട്: കഞ്ചാവ് കേസിലെ പ്രതിയെ ആറു മാസത്തിനു ശേഷം പിടികൂടി. ബാര ആര്യടുക്കത്തെ ബിനു മാങ്ങാടിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ മുനിക്കലിൽ കാറിൽനിന്നും മൂന്നു കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് ബിനു. അന്ന് പ്രതിയെ കണ്ടെത്താനായില്ല.
തുടർന്ന് അസി. കമീഷണർ ജോയി ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ നിരവധി രേഖകളുടെയും ശാസ്ത്രീയ പരിശോധനയിലൂടെയുമാണ് പ്രതിയെ കണ്ടെത്തിയത്. അന്വേഷണ സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ പി.ജി. രാധാകൃഷ്ണൻ, പ്രിവന്റിവ് ഓഫിസർ സി.കെ. അഷ്റഫ്, സിവിൽ എക്സൈസ് ഓഫിസർമാരായ സി. അജീഷ്, കെ.ആർ. പ്രജിത്ത്, എക്സൈസ് ഡ്രൈവർ പി.എ. ക്രിസ്റ്റീൻ എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

