Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലഹരി കടത്ത് കേസിലെ...

ലഹരി കടത്ത് കേസിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

text_fields
bookmark_border
ലഹരി കടത്ത് കേസിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
cancel

പൊ​ന്നാ​നി: ജി​ല്ല​യി​ലെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി ല​ഹ​രി ക​ട​ത്ത് കേ​സു​ക​ളി​ലും മോ​ഷ​ണ കേ​സു​ക​ളി​ലും പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു. കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി പൊ​ന്നാ​നി ഈ​ശ്വ​ര​മം​ഗ​ലം ഗു​ലാ​ബ് ന​ഗ​ർ അ​ഷ്ക​ർ അ​ലി​യെ​യാ​ണ് (36) അ​റ​സ്റ്റ് ചെ​യ്ത​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ സ്പെ​ഷ​ൽ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ജി​ല്ല ക​ല​ക്ട​ർ പ്രേം​കു​മാ​റി​ന്റെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. അ​ഷ്ക​ർ അ​ലി​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത അ​വ​സാ​ന കേ​സി​ൽ വ​ലി​യ അ​ള​വി​ൽ ക​ഞ്ചാ​വും ഹ​ഷീ​ഷ് ഓ​യി​ലും പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​കേ​സി​ൽ ര​ണ്ടു​മാ​സം മു​മ്പാ​ണ് ഇ​യാ​ൾ ജ​യി​ലി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​ത്.

പൊ​ന്നാ​നി, കു​റ്റി​പ്പു​റം പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ക​ഞ്ചാ​വ്, ഹ​ഷീ​ഷ് ഓ​യി​ൽ എ​ന്നി​വ വി​ൽ​പ​ന ന​ട​ത്തു​ക, ക​വ​ർ​ച്ച, സ്ത്രീ​ക​ളെ അ​സ​ഭ്യം പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക, മാ​ര​കാ​യു​ധ​ങ്ങ​ൾ കൈ​വ​ശം വെ​ക്കു​ക തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ്ര​തി​യാ​യ അ​ഷ്ക​ർ അ​ലി ജി​ല്ല​യി​ലെ മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ​ക്കാ​രി​ൽ പ്ര​ധാ​നി​യാ​ണ്. കാ​പ്പ-3 നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളെ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ഹാ​ജ​രാ​ക്കി ത​ട​ങ്ക​ലി​ലാ​ക്കി. ആ​റു​മാ​സ​ത്തേ​ക്കാ​ണ് ത​ട​വ്.

ല​ഹ​രി​മാ​ഫി​യ​യി​ൽ​നി​ന്ന് സ​മൂ​ഹ​ത്തെ മോ​ചി​പ്പി​ക്കാ​നും കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യാ​നു​മാ​യി ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്നും ജി​ല്ല​യി​ൽ ഈ ​വ​ർ​ഷം നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ എ​ട്ടു​പേ​രെ കാ​പ്പ നി​യ​മ​പ്ര​കാ​രം ത​ട​ങ്ക​ലി​ലാ​ക്കു​ക​യും 25 പേ​രെ ജി​ല്ല​യി​ൽ പ്ര​വേ​ശ​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തി നാ​ടു​ക​ട​ത്തു​ക​യും ചെ​യ്ത​താ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. പൊ​ന്നാ​നി സ​ബ് ഇ​ൻ​സ്പ​ക്ട​ർ ന​വീ​ൻ ഷാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsKaapamalappuramdrug trafficking case
News Summary - The accused in the drug trafficking case was arrested on Kaapa charges
Next Story