ക്രിമിനൽ കേസ് പ്രതി എം.ഡി.എം.എയും കഞ്ചാവുമായി പിടിയിൽ
text_fieldsശ്രീജിത്
ആലപ്പുഴ: ക്രിമിനൽ കേസ് പ്രതി എം.ഡി.എം.എയും കഞ്ചാവുമായി പിടിയിൽ. ആലപ്പുഴ വട്ടയാൽ വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ എസ്. ശ്രീജിത്തിനെയാണ് (ശ്രീക്കുട്ടൻ -25) ആലപ്പുഴ റേഞ്ച് ഇൻസ്പെക്ടർ സതീഷും സംഘവും പിടികൂടിയത്. ഇയാളില്‍നിന്ന് 1.55 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം കഞ്ചാവും പിടികൂടി.
എക്സൈസ് സംഘം പട്രോളിങ് നടത്തുന്നതിനിടെ നാട്ടുകാര്‍ നല്‍കിയ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടുന്നത്. വട്ടപ്പള്ളി മുസ്ലിം പള്ളിക്കു സമീപത്ത് സംശയാസ്പദമായി നില്‍ക്കുകയായിരുന്ന ഇയാളെ നാട്ടുകാര്‍ പിടികൂടി എക്സൈസ് സംഘത്തെ വിവരം അറിയിക്കുകയായിരുന്നു.
സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഷെഫീക്ക്, റെനീഷ്, അനിലാൽ, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ ബബിത രാജ്, പ്രിവന്‍റിവ് ഓഫിസര്‍ ഇ.കെ. അനിൽ എന്നിവരും എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

