സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
text_fieldsസന്തോഷ്
കരുനാഗപ്പള്ളി: പരാതി പിൻവലിക്കാൻ വിസമ്മതിച്ച സുഹൃത്തിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് താച്ചയിൽ ജങ്ഷന് സമീപം ഇട്ടിശേരി കിഴക്കതിൽ വീട്ടിൽ ജിം സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷ് (45)നെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുൻ വൈരാഗ്യത്തെ തുടർന്ന് ഇയാളുടെ സുഹൃത്തായിരുന്ന ചങ്ങൻകുളങ്ങര സ്വദേശി പങ്കജിനെ വിളിച്ചു വരുത്തി കരുനാഗപ്പള്ളി കെ.എസ്.ഇ.ബി ഓഫീസിനു സമീപം കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്.
മാരകമായി മുറിവേറ്റ് അത്യാസന്ന നിലയിലായ പങ്കജ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. കരുനാഗപ്പള്ളി എസ്.എച്ച്.ഒ വി. ബിജു സബ് ഇൻസ്പെക്ടർമാരായ എ.റഹീം, ഷമീർ, സി.പി.ഒ ഹാഷിം എന്നിവർ അടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

