മാല പൊട്ടിച്ച കേസിലെ പ്രതികൾക്ക് രണ്ടരവർഷം തടവും പിഴയും
text_fieldsവിനോദ്,ടോണി
പത്തനംതിട്ട: സ്ത്രീയുടെ മാല പൊട്ടിച്ച കേസിലെ പ്രതികളെ കോടതി ശിക്ഷിച്ചു. ഇലന്തൂർ ചിറക്കാലപടിയിൽ റോഡരികിൽ സംസാരിച്ചുനിന്ന് വീട്ടമ്മയുടെ കഴുത്തിൽനിന്ന് മോട്ടോർ സൈക്കിളിൽ എത്തി ഒരുപവന്റെ മാല പൊട്ടിച്ചെടുത്ത കേസിലാണ് ശിക്ഷ. പ്രതികളായ കോട്ടയം വാഴൂർ കോണേകടവ് ചാമംപതാൽ ഇടയക്കുളത്ത് വീട്ടിൽ വിനോദ്, പാലാ രാമപുരത്ത് ഓണംതുരുത്തി വീട്ടിൽ ടോണി എന്നിവരെ പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് ഡോണി തോമസ് വർഗീസ് രണ്ടരവർഷം തടവും 5000 രൂപ പിഴയും ശിക്ഷിച്ചു. 2021ൽ പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ ആർ. വിഷ്ണുവാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പ്രദീപ് കുമാർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

