യുവതിയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
text_fieldsഅഖിൽ
നെടുമങ്ങാട്: യുവതിയെ ഭീഷണിപ്പെടുത്തി ആക്രമിച്ച കേസിലെ പ്രതി പിടിയിൽ.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കരകുളം കണ്ണണിക്കോണം പള്ളിത്തറ വീട്ടിൽ സുനിൽ എന്ന എസ്. അഖിലിനെയാണ്(29) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഭർത്താവുമായി പിണങ്ങി കഴിയുന്ന 35കാരിയുടെ വീട്ടിൽ രാത്രി വെട്ടുകത്തിയുമായി ഭീഷണിപ്പെടുത്തി ആക്രമിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരിക്കേറ്റ ഇവർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി.
റൗഡി ലിസ്റ്റിലെ പേരുകാരനായ അഖിൽ അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് നെടുമങ്ങാട് പൊലീസ് അറിയിച്ചു.
നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ, സി.ഐ എസ്. സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.ആർ. സൂര്യ, പി. ഭുവനേന്ദ്രൻ, എസ്.സി.പി.ഒ വിജയൻ, സി.പി.ഒ വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

