Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവ് കേസിലെ പ്രതി ബംഗളൂരുവിൽ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

അസ്ഹറുദ്ദീൻ

കാഞ്ഞങ്ങാട്: ജില്ലയിൽ കഞ്ചാവെത്തിച്ച് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയെ പൊലീസ് ബംഗളൂരുവിൽനിന്നും പിടികൂടി. ചെർക്കാപ്പാറയിലെ അസ്രു എന്ന് വിളിക്കുന്ന എ.ജി. അസ്ഹറുദ്ദീനെയാണ് (24) ബേക്കൽ പൊലീസ് പിടികൂടിയത്.

ബേക്കൽ ഡിവൈ.എസ്.പി സി.കെ. സുനിൽകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ യു.പി. വിപിന്റെ നിർദേശാനുസരണം ബേക്കൽ എസ്.ഐ എം. രജനീഷും സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സന്തോഷ്‌ കെ. ഡോൺ, സനീഷ് കുമാർ എന്നിവരുമാണ് ഇയാളെ പിടികൂടിയത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് ഏഴിന് അസ്ഹറുദ്ദീന്റെ വീട്ടിൽ വില്പനക്കായി സൂക്ഷിച്ച രണ്ടുകിലോ കഞ്ചാവ് പിടികൂടിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ അസ്ഹറുദ്ദീൻ ഒളിവിൽ പോവുകയും രണ്ടാം പ്രതി നാസറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അന്വേഷണത്തിൽ അസ്ഹറുദ്ദീൻ ബംഗളൂരുവിലാണെന്ന് വിവരം ലഭിച്ചു. തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The accused in the cannabis case was arrested in Bengaluru
Next Story