Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വർഷങ്ങളായി ഒളിവിലായിരുന്ന പ്രതി പിടിയിൽ

text_fields
bookmark_border
വർഷങ്ങളായി ഒളിവിലായിരുന്ന പ്രതി പിടിയിൽ
cancel

പത്തനംതിട്ട: ദേഹോപദ്രവ കേസിൽ ഒമ്പത് വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ കോയിപ്രം പൊലീസ് പിടികൂടി. കോയിപ്രം പുല്ലാട് കുറവൻ കുഴി പേക്കാവുങ്കൽ അരവിന്ദ് എന്ന സുജിത്താണ് (35) അറസ്റ്റിലായത്.

ഇയാൾ വീട്ടിലെത്തിയതറിഞ്ഞ പൊലീസ് സംഘം ചൊവ്വാഴ്ച രാത്രി പിടികൂടുകയായിരുന്നു. ഇൻഡിക്കേറ്റർ ഇടാതെ തിരിഞ്ഞു എന്ന് ആരോപിച്ചായിരുന്നു മർദനം. 2013 ജൂലൈ 23നാണ് കേസിന് ആസ്പദമായ സംഭവം.

കുറിയന്നൂർ അന്താരിമണ്ണ് സ്വദേശി റിജോ മാത്യുവിനെയാണ് ഇയാളും മറ്റൊരു പ്രതിയും കൂടി മർദിക്കുകയും മൂർച്ചയുള്ള ആയുധംകൊണ്ട് മുഖത്തും ഇടതു കൈത്തണ്ടയിലും പരിക്കേൽപിക്കുകയും ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The absconding accused was arrested
Next Story