ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലിരുന്ന പ്രതി പിടിയിൽ
text_fieldsകോട്ടയം: ചിങ്ങവനത്ത് ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലിരുന്ന പ്രതിയെ പൊലീസ് പിടികൂടി. ചങ്ങനാശ്ശേരി മാടപ്പള്ളി പേഴത്തോലിൽ വീട്ടിൽ രാഹുൽ എന്ന കൃഷ്ണകുമാറിനെയാണ് (24) ചിങ്ങവനം പൊലീസ് പിടികൂടിയത്.ആഗസ്റ്റ് 19ന് മധ്യവയസ്കൻ ഓടിച്ച ഓട്ടോയുടെ പിന്നിൽ ഇയാളും സുഹൃത്തുക്കളും സഞ്ചരിച്ച സ്കൂട്ടർ ഇടിക്കുകയും തർക്കത്തിനൊടുവിൽ ഇവർ ഓട്ടോ ഡ്രൈവറെ കുത്തുകയുമായിരുന്നു.
തുടർന്ന് പ്രതികളായ അജിത് ജോബി, വിഷ്ണു എന്നിവരെ അന്വേഷണസംഘം പിടികൂടിയിരുന്നു. ഒളിവില് പോയ കൃഷ്ണകുമാറിനായി തിരച്ചിൽ ശക്തമാക്കിയതിനെത്തുടർന്ന് ഇയാളെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആലപ്പുഴ പുന്നപ്രയിൽനിന്ന് പിടികൂടുകയായിരുന്നു.
ഇയാള്ക്കെതിരെ വീട്ടില് സ്ഫോടകവസ്തു എറിഞ്ഞതിന് കടുത്തുരുത്തി സ്റ്റേഷനില് കേസ് നിലവിലുണ്ട്.ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഒ ടി.ആർ. ജിജു, എസ്.ഐ അനീഷ് കുമാർ, ബിനീഷ്, സി.പി.ഒമാരായ എസ്. സതീഷ്, സലമോൻ, മണികണ്ഠൻ, കെ.വി. പ്രകാശ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

