Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതട്ടിക്കൊണ്ടുപോയ...

തട്ടിക്കൊണ്ടുപോയ പ്രവാസിയെ മർദിച്ച്​ കാലൊടിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
തട്ടിക്കൊണ്ടുപോയ പ്രവാസിയെ മർദിച്ച്​ കാലൊടിച്ച നിലയിൽ കണ്ടെത്തി
cancel

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി ഊ​ര​ള്ളൂ​രി​ലെ വീ​ട്ടി​ൽ നി​ന്ന്​ തോ​ക്ക്​ ചൂ​ണ്ടി ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ്ര​വാ​സി​യെ മ​ർ​ദി​ച്ച​വ​ശ​നാ​ക്കി​യ നി​ല​യി​ൽ കു​ന്ദ​മം​ഗ​ല​ത്ത്​ ക​ണ്ടെ​ത്തി. മാ​തോ​ത്ത്​ മീ​ത്ത​ൽ അ​ഷ്​​റ​ഫി​നെ​യാ​ണ്​ (37) പ​രി​ക്കു​ക​ളോ​ടെ ചെ​ത്തു​ക​ട​വ്​ ഭാ​ഗ​ത്തെ മ​ര​മി​ല്ലി​ന​ടു​ത്ത്​ ഇ​റ​ക്കി​വി​ട്ട​ത്. കാ​ലി​ന്​ പൊ​ട്ട​ലു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ്വ​ർ​ണ​ക്ക​ട​ത്ത്, ക്വ​​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ള​ട​ക്കം പ​ത്തോ​ളം പേ​രെ അ​​ന്വേ​ഷ​ണ​സം​ഘം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. പൂ​മു​ള്ളം​ക​ണ്ടി നൗ​ഷാ​ദ് (31), താ​ലി​ക്ക​ൽ വീ​ട് മു​ഹ​മ്മ​ദ് സാ​ലി​ഹ്(38), ക​ള​ത്തി​ൽ തൊ​ടു​വ​യ​ൽ സെ​യ്ഫു​ദീ​ൻ (35) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

സ്വ​ർ​ണ​ക്ക​ട​ത്ത്​ കാ​രി​യ​റാ​യി പ്ര​വ​ർ​ത്തി​ച്ച അ​ഷ്​​റ​ഫി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്​ വ​ലി​യ വാ​ർ​ത്ത​യാ​യ​തോ​ടെ സം​ഘം ​െചാ​വ്വാ​ഴ്​​ച രാ​ത്രി 12 ഓ​ടെ വ​ഴി​യി​ലു​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ സ​മീ​പ​ത്തെ വീ​ട്ടി​ലെ​ത്തി​യ ഇ​ദ്ദേ​ഹ​ത്തെ കു​ന്ദ​മം​ഗ​ലം പൊ​ലീ​സ്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. ​ കൈ​യി​ൽ മു​റി​വും ദേ​ഹ​മാ​സ​ക​ലം ബ്ലേ​ഡു​കൊ​ണ്ടോ മ​റ്റോ വര​ഞ്ഞിട്ടു​മു​ണ്ട്. രാ​വി​ലെ​ അ​േ​ന്വ​ഷ​ണ​സം​ഘം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ ചോ​ദ്യം ചെ​യ്​​തെ​ങ്കി​ലും അ​വ്യ​ക്​​ത​മാ​യ മ​റു​പ​ടി​യാ​ണ്​ ആ​ദ്യം ന​ൽ​കി​യ​ത്​. ക​ണ്ണു​കെ​ട്ടിയ​തി​നാ​ൽ ആ​രെ​യും അ​റി​യി​ല്ലെ​ന്നും എ​വി​ടെ​ ​െകാ​ണ്ടു​പോ​​​യെന്ന്​ വ്യ​ക്​​ത​മ​ല്ലെ​ന്നും പ​റ​ഞ്ഞ​തോ​െ​ട പൊ​ലീ​സ്​ തെ​ളി​വ്​ നി​ര​ത്തി ചോ​ദ്യം ചെ​യ്​​തു.

ഇ​തോ​ടെ​യാ​ണ്​ ​സ്വ​ർ​ണ​ക്ക​ട​ത്ത്​ കാ​രി​യ​റാ​യതി​‍െൻറ​യും നേ​ര​ത്തേ ​കൊ​ച്ചി​യി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സി​ൽ പ്ര​തി​യാ​യ​തി​‍െൻറ​യും വി​വ​ര​ങ്ങ​ൾ പ​റ​ഞ്ഞ​ത്. ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ളു​ള്ള​തി​നാ​ൽ വി​ശ​ദ​മാ​യ ചോ​ദ്യം​ചെ​യ്യ​ൽ അ​ട​ുത്ത ദി​വ​സ​മേ ന​ട​ക്കൂ. അ​തി​നി​ടെ ക​സ്​​റ്റം​സും​ അ​ഷ്​​റ​ഫി​ൽ നി​ന്ന്​ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ആ​റ​ര​യോ​ടെ കാ​റി​ലെ​ത്തി​യ അ​ഞ്ചം​ഗ സം​ഘ​മാ​ണ്​ അ​ഷ്റ​ഫി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - The abducted expatriate was found beaten hardly
Next Story