71കാരൻ ഭാര്യയെ വെട്ടിക്കൊന്നു; അടുത്ത മുറിയിൽ ഉറങ്ങുന്ന മകൻ അറിയുന്നതിന് മുന്നെ പൊലീസിനെ വിളിച്ചറിയിച്ചു
text_fieldsകൊല്ലപ്പെട്ട വിമല, പൊലീസിൽ കീഴടങ്ങിയ ജനാർദ്ദനൻ നായർ
നെടുമങ്ങാട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം വയോധികൻ പൊലീസിൽ കീഴടങ്ങി. കുടുംബവഴക്കിനെ തുടർന്നായിരുന്നു കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. അരുവിക്കര പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കളത്തറ കാവനo പുറത്ത് വീട്ടിൽ വിമലയെ (68) ഭർത്താവ് ജനാർദ്ദനൻ നായരാണ്(71) വെട്ടിക്കൊലപ്പെടുത്തിയത്.
ഇവരോടൊപ്പം മകനും കുടുംബവും താമസിക്കുന്നെങ്കിലും ഇവർ സംഭവം അറിഞ്ഞില്ല. ഈ സമയത്തു നല്ല മഴയായിരുന്നു. കൊലപാതകത്തിന് ശേഷം ജനാർദ്ദനൻ നായർ വിവരം പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചു. അതിനു ശേഷമാണ് അരുവിക്കര പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ഇവിടെ നിന്നും പൊലീസ് എത്തിയ ശേഷമാണ് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.
വിമലയും ഭർത്താവ് ജനാർദ്ദനനും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവ ദിവസവും ഇവർ തമ്മിൽ വഴക്കുണ്ടായി. തെങ്ങു കയറ്റ തൊഴിലാളിയാണ് ജനാർദ്ദനൻ.
മക്കൾ: ഗീത, രാധിക, സുരേഷ്. മരുമക്കൾ: ഹരികുമാർ, ജയപാൽ, രജനി.