Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതട്ടുകട ആക്രമിച്ചു;...

തട്ടുകട ആക്രമിച്ചു; കാപ്പ കേസ് പ്രതി പിടിയിൽ

text_fields
bookmark_border
തട്ടുകട ആക്രമിച്ചു; കാപ്പ കേസ് പ്രതി പിടിയിൽ
cancel

മലപ്പുറം: തട്ടുകട ആക്രമിച്ച കേസിൽ കാപ്പ കേസ് പ്രതി പിടിയിൽ. ചായ കുടിച്ച ശേഷം പണം ചോദിച്ചതിലുള്ള വിരോധത്തിൽ വയോധികന്റെ തട്ടുകട തകർക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത കാപ്പ കേസ് പ്രതി പിടിയിൽ. തിരൂർ പറവണ്ണ സ്വദേശിയായ മരക്കാർകണ്ടി വീട്ടിൽ റബീഹിനെയാണ് (27) തിരൂർ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി പറവണ്ണ മസ്ജിദിന് സമീപം വയോധികൻ ഉപജീവനമാർഗമായി നടത്തുന്ന തട്ടുകടയിലാണ് സംഭവം നടന്നത്. ചായ കുടിച്ച ശേഷം പണം ആവശ്യപ്പെട്ടതോടെ ദേഷ്യത്തിൽ റബീഹ് കടയിൽ അതിക്രമിച്ചുകയറി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് കടയിലുണ്ടായിരുന്ന പലഹാരങ്ങളും ഗ്ലാസുകളും കസേരകളും ഉൾപ്പെടെയുള്ള സാധനങ്ങൾ അടിച്ചുതകർത്തു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട ഗുണ്ടയാണെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായും വയോധികനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. അറസ്റ്റിലായ പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PolicethattukadaATTACKEDaccusedarrestedKappa case
News Summary - തട്ടുകട ആക്രമിച്ചു; കാപ്പ കേസ് പ്രതി പിടിയിൽ
Next Story