Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Thane Woman Duped Of Rs 11.45 Lakh On Pretext Of Exchanging Old Currency
cancel
Homechevron_rightNewschevron_rightCrimechevron_rightപഴയ നാണയങ്ങളുടെയും...

പഴയ നാണയങ്ങളുടെയും നോട്ടുകളുടെയും കൈമാറ്റത്തിന്‍റെ പേരിൽ 60കാരിയിൽനിന്ന്​ 11.45ലക്ഷം തട്ടിയതായി പരാതി

text_fields
bookmark_border

മുംബൈ: പഴയ നാണയങ്ങളും നോട്ടുകളും മാറ്റിയെടുക്കാനെന്ന വ്യാജേന 66 കാരിയിൽനിന്ന്​ 11.45 ലക്ഷം രൂപ അജ്ഞാതൻ തട്ടിയെടുത്തതായി പരാതി. മഹാരാഷ്​​ട്രയിലെ താനെയിലാണ്​ സംഭവം.

സമൂഹമാധ്യമങ്ങളിലൂടെയാണ്​ അജ്ഞാതർ സ്​ത്രീയുമായി ബന്ധപ്പെട്ടത്​. പഴയ നാണയങ്ങൾക്ക്​ പകരം കൈമാറുമെന്നായിരുന്നു അവകാശവാദം -യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അവരുടെ കൈവശമുള്ള അഞ്ചിന്‍റെയും പത്തിന്‍റെയും നാണയവും നോട്ടുകളും 45 ലക്ഷം രൂപക്ക്​ കൈമാറാമെന്നായിരുന്നു വാഗ്​ദാനം.

സെപ്​റ്റംബർ 20നും 29നും ഇടയിൽ നിരവധി തവണ തട്ടിപ്പുകാർ സ്​ത്രീയുമായി ബന്ധ​െപ്പട്ടു. തുടർന്ന്​ സർവിസ്​ ചാർജ്​, ജി.എസ്​.ടി എന്നിവക്കായി പണം ആവശ്യ​െപ്പടുകയായിരുന്നു. ഇതോടെ സ്​ത്രീ 11.45 ലക്ഷം രൂപ പ്രതികൾ അയച്ചുനൽകിയ അക്കൗണ്ട്​ നമ്പറിലേക്ക്​ അയച്ചുനൽകി.

സമയം കഴിഞ്ഞിട്ടും സ്​ത്രീയുടെ അക്കൗണ്ടിലേക്ക്​ പണം വരാതായതോടെ അവർ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​തു. ഐ.ടി, ക്രിമിനൽ വകുപ്പുകൾ ചുമത്തിയാണ്​ കേസെടുത്തത്​. സംഭവത്തിൽ ഇതുവരെ ആരുടെയും അറസ്റ്റ്​ രേഖപ്പെടുത്തിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsOld Currencyfinancial fraud
News Summary - Thane Woman Duped Of Rs 11.45 Lakh On Pretext Of Exchanging Old Currency
Next Story