തൈക്കാട്ടുശ്ശേരി കൊലപാതകം: അന്വേഷണം ഊർജിതമാക്കി പൊലീസ്
text_fieldsവിപിൻ ലാലിെൻറ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ
പൂച്ചാക്കൽ: കഴിഞ്ഞ ദിവസം അഞ്ചംഗ സംഘത്തിെൻറ ആക്രമണത്തിൽ കൊല്ലപ്പെട്ട വിപിൻ ലാലിെൻറ മൃതദേഹം തൈക്കാട്ടുശ്ശേരിയിലെ കുടുംബവീട്ടിൽ രാത്രി സംസ്കരിച്ചു. പ്രതികളിൽ ഒരാളെ മാത്രമേ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളൂ. ശേഷിച്ചവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് ഓഫിസർ അജയ് മോഹൻ പറഞ്ഞു. സുഹൃത്തിെൻറ സഹോദരിക്ക് അശ്ലീലസന്ദേശം അയച്ചതിെൻറ പേരിലാണ് കൊലപാതകമെന്ന് പറയുന്നുണ്ടെങ്കിലും കൊലപാതകത്തിലേക്ക് മറ്റ് സാധ്യതകളും പൊലീസ് പരിശോധിച്ച് വരുകയാണ്.
അതിനിടെ തൈക്കാട്ടുശ്ശേരി കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്ത് വന്നിട്ടുണ്ട്. കൊലയാളികളെ കണ്ടെത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.