Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്ന് കൈവശം വെച്ച കേസിൽ പത്തുവർഷം കഠിനതടവ്
text_fieldsbookmark_border
മുഹമ്മദ്
ഹാഫിസ്
വടകര: വീട്ടിൽനിന്നു മയക്കുമരുന്നുകൾ പിടികൂടിയ കേസിൽ പ്രതിക്ക് പത്തുവർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും. തളിപ്പറമ്പ് കുറുമാത്തൂർ കക്കൻ ചാൽ ഫസ്‌നാസ് ഹൗസിൽ മുഹമ്മദ് ഹാഫിസിനെ(24)യാണ് വടകര എൻ.ഡി.പി.എസ് കോടതി ജഡ്ജി വി.പി.എം. സുരേഷ്ബാബു ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി കഠിന തടവ് അനുഭവിക്കണം. 2021 മേയ് മാസം 30 നാണ് കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ് എക്സൈസ് ഇൻസ്പെക്ടർ എം. ദിലീപിന്റെ നേതൃത്വത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ 0.3634 ഗ്രാം എൽ.എസ്.ഡി, 4 ഗ്രാം ഹഷിഷ് ഓയിൽ, 400 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടിയ കേസിലാണ് ശിക്ഷ. പ്രോസ്യുക്യൂഷനുവേണ്ടി അഡ്വ.എ. സനൂജ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

