Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightക്ഷേത്രത്തിൽ മോഷണം:...

ക്ഷേത്രത്തിൽ മോഷണം: അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

text_fields
bookmark_border
ക്ഷേത്രത്തിൽ മോഷണം: അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
cancel

ഹ​രി​പ്പാ​ട്: ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ കേ​സി​ൽ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് ഗൗ​തം ബു​ദ്ധാ​ന​ഗ​ർ സ്വ​ദേ​ശി അ​ർ​ജു​നാ​ണ് (27) ഹ​രി​പ്പാ​ട് പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്.

മാ​ർ​ച്ച്‌ ഒ​ന്നി​ന്​ കോ​ട്ട​ക്ക​കം ന​രി​ഞ്ചി​യി​ൽ കു​ടും​ബ​ക്ഷേ​ത്ര​ത്തി​ന്റെ ശ്രീ​കോ​വി​ൽ കു​ത്തി​ത്തു​റ​ന്ന്​ തൂ​ക്കു​വി​ള​ക്കു​ക​ൾ, പൂ​ജാ​പ​ത്ര​ങ്ങ​ൾ, നി​ല​വി​ള​ക്കു​ക​ൾ, ചെ​റു​വി​ള​ക്കു​ക​ൾ, ഉ​രു​ളി, ഗ്യാ​സ് സ്റ്റൗ, ​കാ​ണി​ക്ക വ​ഞ്ചി​യി​ലെ പൈ​സ എ​ന്നി​വ​ മോ​ഷ്ടി​ച്ചെ​ന്നാ​ണ്​ കേ​സ്. പ്ര​തി​യെ മു​ട്ടം ഭാ​ഗ​ത്ത്​​നി​ന്നാ​ണ്​ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ആ​ക്രി​സാ​ധ​ന​ങ്ങ​ൾ പെ​റു​ക്കു​ന്ന ജോ​ലി​ക്കി​ട​യി​ൽ താ​മ​സ​മി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ൾ നോ​ക്കി അ​വി​ടെ രാ​ത്രി മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് രീ​തി.

സി.​സി ടി.​വി കേ​ന്ദ്രീ​ക​രി​ച്ച അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. എ​സ്.​എ​ച്ച്.​ഒ വി.​എ​സ്. ശ്യാ​കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ ശ്രീ​കു​മാ​ർ, ഷൈ​ജ സി.​പി.​ഒ​മാ​രാ​യ അ​രു​ൺ​കു​മാ​ർ, എ. ​നി​ഷാ​ദ്, ഇ​യാ​സ്, മ​നു​പ്ര​സ​ന്ന​ൻ, സു​ധീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Inter state workerTemple theftalappuzha
News Summary - Temple theft: Inter-state worker arrested
Next Story