ക്ഷേത്രത്തിലെ മോഷണം: പ്രതി പിടിയിൽ
text_fieldsഅനീഷ്
പൊന്നാനി: ക്ഷേത്രത്തിൽ മോഷണം നടത്തിയ സംഭവത്തിൽ പ്രതിയെ പൊന്നാനി പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം വെളിയങ്കോട് സൗത്തിലെ കരുവടി ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയ വെളിയങ്കോട് എസ്.ഐ പടി സ്വദേശി ഖാദിയാരകത്ത് അനീഷ് (32)നെയാണ് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ക്ഷേത്രത്തിലെ ഭഗവതിയുടെ ഉടവാൾ, മുഖാവരണം, ചിലമ്പ്, വെള്ളികൊണ്ടുള്ള ത്രിശൂലം, കണ്ണാടികൾ എന്നിവയാണ് മോഷണം പോയത്. തുടർന്ന് സമാന രീതിയിൽ മോഷണം നടത്തുന്ന യുവാവിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് വെളിയങ്കോട് മഫ്ടിയിലെത്തിയ പൊലീസ് അനീഷിനെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സാധനങ്ങൾ ഇയാളുടെ വീട്ടുവളപ്പിൽ കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ ബിയ്യം പോസ്റ്റോഫിസ് കുത്തിത്തുറന്ന് മോഷണം നടത്തിയതും ഇയാളെന്ന് കണ്ടെത്തി.
ഇവിടെ നിന്ന് നഷ്ടപ്പെട്ട തുകയും പൊലീസ് കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ സി.ഐക്ക് പുറമെ സീനിയർ സിവിൽ പൊലീസ് ഓഫിസർ അഷ്റഫ്, സി.പി.ഒ വിനേഷ്, വനിത സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രിയ, രജനി, ഷൈൻ എന്നിവരുമുണ്ടായിരുന്നു.