Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Fire Accident
cancel

സ്വത്തുതർക്കം: യുവതിയെ സഹോദരി തീവെച്ചുകൊന്നു; തീ ആളിപ്പടരുന്നതിനിടെ കെട്ടിപ്പിടിച്ചതിനാൽ കൊല്ലാൻ ശ്രമിച്ച സഹോദരിക്കും ഗുരുതര പൊള്ളൽ

text_fields
bookmark_border

ന്യൂഡൽഹി: പാരമ്പര്യ സ്വത്ത് തർക്കത്തെ തുടർന്ന് 36കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി സഹോദരി. 36കാരിയായ വരലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. തെലങ്കാനയിലെ മേദക് ജില്ലയിൽ വാദിയാരം ഗ്രാമത്തിലാണ് സംഭവം.

വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് ഉപേക്ഷിച്ച് പോ​യതോടെ രണ്ടു കുട്ടികളുമായി വാദിയാരം ഗ്രാമത്തിലായിരുന്നു വരലക്ഷ്മിയുടെ താമസം. ഇവരുടെ ഇളയ സഹോദരിയായ രാജേശ്വരിയുമായി മാതാപിതാക്കളുടെ പേരിലുളള കാമറെഡ്ഡി ജില്ലയിലെ അഞ്ചേക്കർ സ്ഥലവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു.

തിങ്കളാഴ്ച രാത്രി രാജേശ്വരി വരലക്ഷ്മിയുടെ വീട്ടിലെത്തി. സ്വത്ത് ഭാഗംവെക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കവുമുണ്ടായി. ഇതോടെ രാജേശ്വരി കൈയിൽ കരുതിയിരുന്ന ഒരു കുപ്പി പെട്രോൾ ഒഴിച്ച് വരലക്ഷ്മിയെ തീകൊളുത്തുകയായിരുന്നുവെന്ന് ​പൊലീസ് പറഞ്ഞു.

തീ ആളി പടർന്നതോടെ വരലക്ഷ്മി രാജേശ്വരിയെ കടന്നുപിടിച്ചു. ഇതോടെ രാജേശ്വരിക്കും പൊള്ളലേറ്റു. തുടർന്ന് പ്രദേശവാസികളെത്തി തീ അണച്ച് ഇരുവരെയും ആശുപത്രിയി​ലേക്ക് മാറ്റുകയായിരുന്നു. മാരകമായി പരിക്കേറ്റിരുന്ന വരലക്ഷ്മി ചൊവ്വാഴ്ച മരിച്ചു. 80 ശതമാനം പൊള്ള​ലേറ്റ രാജേശ്വരി ചികിത്സയിൽ തുടരുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Telangana woman sets sister on fire over property dispute
Next Story