Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെലങ്കാനയിൽ ശിവജിയുടെ പ്രതിമക്കു സമീപം മൂത്രമൊഴിച്ചയാൾക്ക് ആൾക്കൂട്ട മർദനം

text_fields
bookmark_border
Telangana man urinates near Shivaji Statue, paraded amid religious chants
cancel

ഹൈദരാബാദ്: തെലങ്കാനയിൽ ശിവജിയുടെ പ്രതിമക്കു സമീപം മദ്യലഹരിയിൽ മൂത്രമൊഴിച്ചയാൾക്ക് മർദനം. മൂത്രമൊഴിച്ചയാളെ ആൾക്കൂട്ടം നിർബന്ധിച്ച് മതപരമായ മുദ്രാവാക്യങ്ങൾ വിളിപ്പിച്ച് റോഡിലൂടെ നടത്തിക്കുകയും ചെയ്തു. സിദ്ദിപ്പെട്ട് ജില്ലയിലെ ഗജ്‍വേൽ ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രി 8.30നാണ് സംഭവം. ശിവജിയുടെ പ്രതിമക്കു സമീപം മൂത്രമൊഴിച്ചതു കണ്ട ഇയാളെ പ്രദേശത്തെ ആളുകൾ മർദിച്ചു. സംഭവത്തിൽ മാപ്പു പറഞ്ഞിട്ടും ഹിന്ദുത്വ വാദികൾ വെറുതെ വിട്ടില്ല. ജയ്ശ്രീറാം, ഭാരത് മാതാ കീ, ഛത്രപതി ശിവജി കീ ജയ് എന്നിങ്ങനെ ആ​ക്രോശിച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നു.

ഇയാളോട് സമീപത്ത്നിന്ന് വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ട് പ്രതിമക്കു സമീപം വൃത്തിയാക്കാൻ നിർബന്ധിക്കുകയും ചെയ്തു. തുടർന്ന് കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി റോഡിലൂടെ നടത്തിക്കുകയും ചെയ്തു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആൾക്കൂട്ടത്തെ തടയാനുള്ള പൊലീസുകാരന്റെ ശ്രമവും ഫലം കണ്ടില്ല. ഒരു കൂട്ടം ആളുകൾ അയാളെ റോഡിന്റെ ഡിവൈഡറിലേക്ക് ബലമായി കൊണ്ടുപോയി മുഖം നിലത്തേക്ക് തള്ളിയിടുന്നതും ദൃശ്യങ്ങളിൽ കാണാം. മൂത്രമൊഴിക്കുന്ന ഭാഗത്ത് നക്കാൻ യുവാവിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.

അയൽപ്രദേശമായ സങ്കാപൂരിലെ മുസ്‍ലിംകൾ പ്രതിഷേധവുമായെത്തി. മേഖലയിൽ ബന്ദിന് ആഹ്വാനം ചെയ്തു. ഇവിടെ പ്രദേശത്ത് സമാധാന അന്തരീക്ഷമാണെന്നാണ് റിപ്പോർട്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Telangana man urinates near Shivaji Statue, paraded amid religious chants
Next Story