Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്മയുമായി അടുപ്പം; 56കാരനെ വീട്ടില്‍ക്കയറി കൊലപ്പെടുത്തി കൗമാരക്കാരന്‍

text_fields
bookmark_border
crime
cancel

കൊല്‍ക്കത്ത: അമ്മയുമായി അടുപ്പം പുലര്‍ത്തിയ 56കാരനെ കൗമാരക്കാരന്‍ വീട്ടിൽ കയറി കൊലപ്പെടുത്തി. അഭിജിത്ത് ബാനര്‍ജി(56)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അഭിജിത്തിന്റെ മൊബൈൽ ഫോണും സ്വർണ്ണാഭരണങ്ങളും പ്രതിയിൽ നിന്നും പൊലീസ് കണ്ടെടുത്തു.

കഴിഞ്ഞദിവസം അഭിജിത്തിനെ താമസസ്ഥലത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തിൽ ധാരാളം മുറിവുകളേറ്റ് രക്തത്തിൽ കുളിച്ചനിലയിലായിരുന്നു മൃതദേഹം. ഇന്‍ഷുറന്‍സ് ഏജന്റായിരുന്ന അഭിജിത്തിന് നിലവില്‍ കാർ വാടകയ്ക്ക് നൽകുന്ന ബിസിനസായിരുന്നു. അഭിജിത്തിന്റെ വാഹനം വാടകയ്‌ക്കെടുത്തയാള്‍ കാറിന്റെ താക്കോല്‍ തിരികെ ഏല്‍പ്പിക്കാന്‍ വന്നപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഫോണ്‍വിളിച്ചപ്പോൾ മറുപടിയില്ലാത്തതിനാല്‍ താക്കോൽ നൽകാനായി ഇയാള്‍ മുറിയിലെത്തി. എന്നാല്‍ വാതില്‍ പൂട്ടിയിട്ടനിലയിലായിരുന്നു. തുടർന്ന് അഭിജിത്തിന്റെ സഹോദരിയെ വിവരമറിയിച്ചു. സഹോദരിയും അയൽക്കാരുമെത്തി വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് അഭിജിത്തിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. അഭിജിത്തിന്റെ മൊബൈല്‍ഫോണും ആഭരണങ്ങളും നഷ്ടമായിരുന്നു.

അഭിജിത് ബാനര്‍ജിക്ക് തന്റെ അമ്മയുമായി ബന്ധമുണ്ടായിരുന്നതായും അമ്മയ്‌ക്കൊപ്പമുള്ള സ്വകാര്യചിത്രങ്ങള്‍ ഇയാളുടെ ഫോണിലുണ്ടായിരുന്നതായും ഈ ചിത്രങ്ങള്‍ നീക്കംചെയ്യാനായാണ് മൊബൈല്‍ഫോണ്‍ എടുത്തതെന്നും 17കാരൻ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്

അതേസമയം അഭിജിത്തിന്റെയും പ്രതിയുടെ അമ്മയുടെയും സ്വകാര്യചിത്രങ്ങള്‍ ഫോണില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട് സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - teenager-arrested-for-murder-of-man-involved-with-his-mother-in-kolkata
Next Story