തിയറ്ററിൽ വെച്ച് വെടിയേറ്റ ടിക്ടോക് താരം മരിച്ചു
text_fieldsലോസ് എയ്ഞ്ചൽസ്: ദക്ഷിണ കാലിഫോർണിയയിലെ തിയറ്ററിൽ വെച്ച് വെടിയേറ്റ് ചികിത്സയിലായിരുന്ന ടിക്ടോക് താരം ആന്‍റണി ബരാജസ് മരിച്ചു. ശനിയാഴ്ച തിയറ്ററിൽ വെച്ച് വെടിയേറ്റ ആൻറണിയുടെ സുഹൃത്ത് റൈലി ഗൂഡ്റിച്ച് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
'ദ ഫോറെവർ പർജ്' എന്ന ചിത്രം കാണാനെത്തിയപ്പോഴാണ് ആന്‍റണിക്കും റൈലിക്കും വെടിയേറ്റത്. കാണികൾ നന്നേ കുറവായിരുന്ന ഷോക്ക് ശേഷമായിരുന്നു ഇരുവരുടെയും തലക്ക് നേരെ അക്രമി നിറഒഴിച്ചതെന്ന് തിയറ്റർ ജീവനക്കാർ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് 20 കാരനായ ജോസ്ഫ് ജിമിനസിനെ അറസ്റ്റ് ചെയ്തു. ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് മരിച്ചവരുമായി ബന്ധമില്ലെന്നും കുറ്റകൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും പൊലീസ് പറഞ്ഞു.
ടിക്ടോക്കിൽ 9,30,000 ഫോളോവേഴ്സുള്ള ആന്‍റണി ഹൈസ്കൂളിലെ മികച്ച ഫുട്ബാൾ കളിക്കാരനായിരുന്നു.