മറ്റ് ആൺകുട്ടികളോട് സംസാരിച്ചതിന് കൗമാരക്കാരൻ 15കാരിയെ കൊല്ലാൻ ശ്രമിച്ചു
text_fieldsബംഗളൂരു: തന്നെ അവഗണിച്ച് മറ്റ് ആൺകുട്ടികളോട് സംസാരിച്ചതിന് കൗമാരക്കാരൻ 15കാരിയെ കൊലപ്പെടുത്താൻ ശ്രമിച്ചു. കർണാടകയിലെ ബംഗളൂരുവിലാണ് സംഭവം. ജയനഗർ സ്വദേശിനിയായ പെൺകുട്ടിയും കൗമാരക്കാരനും സഹപാഠികളും അടുത്ത സുഹൃത്തുക്കളുമായിരുന്നു.
തിങ്കളാഴ്ച ഓൺലൈൻ ക്ലാസിൽ പങ്കെടുത്തു കൊണ്ടിരിക്കേ പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി. അപ്പോൾ വീട്ടിൽ പെൺകുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. എന്തുകൊണ്ടാണ് തന്നെ അവഗണിക്കുന്നതെന്നും മറ്റ് ആൺകുട്ടികളോട് സംസാരിക്കരുതെന്നും പ്രതി കുട്ടിയോട് ചോദിച്ചു. താൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിയും മുഴക്കി.
ശേഷം തന്‍റെ ശരീരത്തിൽ മുറിവേൽപിച്ച പ്രതി പെൺകുട്ടിയുടെ കഴുത്തിൽ കത്തികൊണ്ട് ആക്രമിച്ചു. ശേഷം ടോയ്ലറ്റ് ക്ലീനർ കുടിക്കാൻ ശ്രമിച്ച കൗമാരക്കാരൻ പെൺകുട്ടിയെ ബലമായി കുടിപ്പിക്കാനും ശ്രമിച്ചു.
എന്നാൽ അൽപ സമയത്തിന് ശേഷം പരിഭ്രാന്തനായ പ്രതി തന്‍റെ അമ്മാവനെ സംഭവ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. അമ്മാവനെത്തി ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രി അധികൃതരാണ് വിവരം പൊലീസിൽ അറിയിച്ചതാണ്. ഇരുവരും അപകടനില തരണം ചെയ്തു. ഐ.പി.സിയിലെ വിവിധ വകുപ്പുകളും പോക്സോ നിയമത്തിലെ വകുപ്പുകളും ചേർത്ത് പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

