Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതേ​ക്ക് മോ​ഷ​ണം: ഏ​ഴു...

തേ​ക്ക് മോ​ഷ​ണം: ഏ​ഴു പേ​ര്‍ അ​റ​സ്റ്റി​ല്‍

text_fields
bookmark_border
തേ​ക്ക് മോ​ഷ​ണം: ഏ​ഴു പേ​ര്‍ അ​റ​സ്റ്റി​ല്‍
cancel
camera_alt

പി​ടി​യി​ലാ​യ പ്ര​തി​ക​ള്‍

ആ​ളൂ​ര്‍: വീ​ടി​നു സ​മീ​പം സൂ​ക്ഷി​ച്ചി​രു​ന്ന തേ​ക്കു​ത​ടി​ക​ള്‍ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി വി​റ്റ​ഴി​ച്ച ഏ​ഴം​ഗ സം​ഘം അ​റ​സ്റ്റി​ലാ​യി. വെ​റ്റി​ല​പ്പാ​റ കു​ള​ങ്ങ​ര​ക്ക​ണ്ടം വീ​ട്ടി​ല്‍ ജി​സ്(38), കൊ​ന്ന​ക്കു​ഴി സ്വ​ദേ​ശി​ക​ളാ​യ വേ​ഴ​പ​റ​മ്പി​ല്‍ ഡാ​നി​യ​ല്‍ (23), പ​ണ്ടാ​ര​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ദി​ലീ​പ് (41), മു​നി​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ പൂ​ള​യ്ക്ക​ല്‍ ജി​നേ​ഷ് (25), മ​ധു​ര​ഞ്ചേ​രി വി​ഷ്ണു (26), എ​ക്കാ​ട​ന്‍ മ​ധു (49), ചാ​ണ​ശ്ശേ​രി പ​റ​മ്പി​ല്‍ സം​ഗീ​ത് (46) എ​ന്നി​വ​രെ​യാ​ണ് ഡി​വൈ.​എ​സ്.​പി ടി.​കെ. ഷൈ​ജു, ആ​ളൂ​ര്‍ എ​സ്എ​ച്ച്.​ഒ കെ.​എ​സ്. ര​തീ​ഷ് എ​ന്നി​വ​ർ അ​റ​സ്റ്റു ചെ​യ്ത​ത്.

ശ​നി​യാ​ഴ്ച​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ര​ണ്ടു മാ​സം മു​മ്പു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ ആ​ളൂ​ര്‍ ആ​ര്‍.​എം.​എ​ച്ച്.​എ​സ് സ്‌​കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ബെ​ന്നി​യു​ടെ വീ​ട്ടി​ലെ വ​ന്‍ തേ​ക്കു​മ​രം റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണി​രു​ന്നു. ഇ​ത് മു​റി​ച്ച് റോ​ഡ​രി​കി​ല്‍ ത​ന്നെ​യാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പ്ര​തി​ക​ൾ സം​ഘം ചേ​ര്‍ന്ന് തേ​ക്കു​ത​ടി​ക​ള്‍ വാ​ഹ​ന​ത്തി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

മോ​ഷ്ടി​ച്ച തേ​ക്കു​ത​ടി​ക​ള്‍ പെ​രു​മ്പാ​വൂ​രി​ല്‍ വി​ല്‍പ​ന ന​ട​ത്തി തി​രി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. തേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ വാ​ഹ​ന​ങ്ങ​ളും പി​ടി​കൂ​ടി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ആ​ളൂ​ര്‍ എ​സ്.​ഐ വി.​പി. അ​രി​സ്റ്റോ​ട്ടി​ല്‍, ക്ലീ​സ​ന്‍ തോ​മ​സ്, സീ​നി​യ​ര്‍ സി.​പി.​ഒ​മാ​രാ​യ ഇ.​എ​സ്. ജീ​വ​ന്‍, സി.​പി.​ഒ​മാ​രാ​യ കെ.​എ​സ്. ഉ​മേ​ഷ്, അ​നീ​ഷ് എ​ന്നി​വ​രും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ പൊ​ലീ​സ് സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsTheft NewsPoliceArrestedSeven Member Group
News Summary - Teak theft: Seven people arrested
Next Story