ജാതി സർവേക്കെത്തിയ അധ്യാപികയുടെ കാർ അടിച്ച് തകർത്തു
text_fieldsമംഗളൂരു: നഗരത്തിൽ കൊടിമ്പല വാർഡിൽ സെൻസസ് ജോലികളിൽ ഏർപ്പെട്ടിരുന്ന സ്കൂൾ അധ്യാപികയുടെ കാറിന് നേരെ പട്ടാപ്പകൽ ആക്രമണം.
കൊണാലു ഗവ. ഹൈസ്‌കൂളിലെ ബി.രമണിയുടെ വാഹനമാണ് സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക ജോലികൾക്കായി വീട് കയറിയ വേളയിൽ തകർത്തത്. രാവിലെ 10.20 ഓടെ കോടിമ്പാല വാർഡ് നമ്പർ 13 ലെ ശങ്കർ പജോവുവിന്റെ വീട്ടിൽ സർവേ നടത്തുകയായിരുന്നു അവർ. കാർ റോഡരികിൽ അൽപ്പം അകലെ പാർക്ക് ചെയ്‌തിരുന്നു.
പെട്ടെന്ന് പ്രകോപനമില്ലാതെ ശങ്കർ പജോവു എന്നയാൾ ഇരുമ്പ് വടി ഉപയോഗിച്ച് കാറിന്റെ പിൻവശത്തെ ഗ്ലാസ് തകർത്തു. അക്രമത്തിന് ത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല.
"വീടിനുള്ളിൽ സെൻസസ് ജോലികൾ ചെയ്യുന്നതിനിടെ വലിയ ശബ്ദം കേട്ടു. പുറത്തിറങ്ങി നോക്കിയപ്പോൾ എന്റെ കാറിന്റെ പിൻഭാഗത്തെ ഗ്ലാസ് പൂർണമായും തകർന്നതായി കണ്ടു," രമണി കടബ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയായ ശങ്കർ പജോവുവിനെ അറസ്റ്റ് ചെയ്തു.
ജാതി സർവേ: കർണാടകയിൽ സ്കൂളുകൾക്ക് 18വരെ അവധി
സാമൂഹിക, വിദ്യാഭ്യാസ സർവേ നടക്കുന്നതിനാൽ കർണാടക സർക്കാർ ഒക്ടോബർ 18 വരെ സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.കർണാടക സംസ്ഥാന സാമൂഹിക, വിദ്യാഭ്യാസ വികസന കമ്മീഷൻ നടത്തുന്ന സർവേയുടെ പുരോഗതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ചൊവ്വാഴ്ച വിധാൻ സൗധയിൽ അവലോകന യോഗം ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

