Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

15കാരനെ പീഡിപ്പിച്ച അധ്യാപകന് പത്ത് വർഷം തടവ്

text_fields
bookmark_border
jail
cancel

ഹൈദരാബാദ്: 15കാരനെ പീഡിപ്പിച്ച അധ്യാപകന് പത്ത് വർഷം തടവ് ശിക്ഷ . 45കാരനായ സ്വകാര്യ സ്കൂൾ അധ്യാപകൻ രവീന്ദ്രൻ പ്രകാശിനാണ് എൽ.ബി നഗർ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.

2018ലാണ് കേസിനാസ്പദമായ സംഭവം. സ്കൂളിൽ പോകുന്നതിനിടെ രവീന്ദ്രൻ കുട്ടിയെ അയാളുടെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ അച്ഛൻ സരൂർനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് രവീന്ദ്രൻ പ്രകാശിനെ അറസ്റ്റ് ചെയ്തു.

കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ പോക്‌സോ കോടതി ജഡ്ജ് ഹരിശയാണ് ശിക്ഷ വിധിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - teacher who molested a 15-year-old boy was jailed for ten years
Next Story