Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിദ്യാര്‍ഥിനിയെ...

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് ബിജെപിയുടെ അധ്യാപക സംഘടന നേതാവ് അറസ്റ്റിൽ

text_fields
bookmark_border
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് ബിജെപിയുടെ അധ്യാപക സംഘടന നേതാവ്  അറസ്റ്റിൽ
cancel

കോലഞ്ചേരി: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്കൂളിലെ അധ്യാപകൻ അറസ്റ്റിൽ. വളയന്‍ചിറങ്ങര സ്വദേശി മുണ്ടയ്ക്കല്‍ വീട്ടിൽ ശങ്കർ (37) നെയാണ് കുന്നത്തുനാട് പൊലീസ്‌ പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. ബി.ജെ.പിയുടെ അധ്യാപക സംഘടനയായ എന്‍.ടി.യുവിന്റെ (ദേശീയ അധ്യാപക പരിഷത്ത്) സംസ്ഥാന സെക്രട്ടറിയും ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകനുമാണ് അറസ്റ്റിലായ ശങ്കർ. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സ്‌കൂളിലെ നാലു വിദ്യാര്‍ഥിനികളെ ഇയാള്‍ പീഡിപ്പിച്ചതായി ആരോപണമുണ്ട്. എന്നാല്‍ മാതാപിതാക്കള്‍ക്ക് മേല്‍ സമ്മർദ്ദം ചെലുത്തി പരാതി നല്‍കാതിരിക്കാന്‍ ശ്രമം നടത്തുന്നതായാണ് സൂചന. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പീഡനത്തിനിരയായ വിദ്യാര്‍ഥിനി സുഹൃത്തിനൊപ്പം എത്തി സ്‌കൂളിലെ പ്രധാനാധ്യാപകനോട് പരാതി പറയുകയായിരുന്നു. പ്രധാനാധ്യാപകനും മാതാപിതാക്കളും കുന്നത്തുനാട് പൊലീസിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസിന് പിന്നാലെ ഒളിവില്‍ പോയ ശങ്കറിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്.

Show Full Article
TAGS:crimechild abuseattrocity against child
News Summary - Teacher was arrested in a case of molesting a female student
Next Story