Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബോർഡിൽ ജയ് ശ്രീറാം എന്നെഴുതിയതിന് വിദ്യാർഥിയെ മർദിച്ച അധ്യാപകനും പ്രിൻസിപ്പലും അറസ്റ്റിൽ
text_fieldsbookmark_border
ശ്രീനഗർ: ജമ്മുകശ്മീരിലെ കത്വ ജില്ലയിൽ ക്ലാസ് മുറിയിലെ ബോർഡിൽ ജയ്ശ്രീറാം എന്നെഴുതിയതിന് 10ാം ക്ലാസ് വിദ്യാർഥിയെ മർദിച്ച അധ്യാപകൻ അറസ്റ്റിൽ. കുട്ടിയുടെ പിതാവ് കുൽദീപ് സിങ് നൽകിയ പരാതിയിലാണ് അധ്യാപകനായ ഫാറൂഖ് അഹ്മദിനെയും സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഹാഫിസിനെയും അറസ്റ്റ് ചെയ്തത്.
സ്കൂൾ പ്രിൻസിപ്പലും കുട്ടിയെ ശാരീരികമായി മർദിച്ചുവെന്നാണ് പരാതി. വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കത്വ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാകേഷ് മിൻഹാസ് മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

