Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിദ്യാർഥിയെ ക്രൂരമായി...

വിദ്യാർഥിയെ ക്രൂരമായി മർദിച്ച അധ്യാപകൻ അറസ്​റ്റിൽ; ജയിലിലടച്ചു

text_fields
bookmark_border
വിദ്യാർഥിയെ ക്രൂരമായി മർദിച്ച അധ്യാപകൻ അറസ്​റ്റിൽ; ജയിലിലടച്ചു
cancel
camera_alt

ചിദംബരം സർക്കാർ സ്​കൂളിൽ വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിക്കുന്നു

ചെന്നൈ: ക്ലാസ്​ മുറിയിൽ വിദ്യാർഥിയെ ക്രൂരമായി മർദിച്ച അധ്യാപകൻ അറസ്​റ്റിൽ. ചിദംബരത്തിനടുത്ത ഗവ. നന്ദനാർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഫിസിക്​സ്​ അധ്യാപകനായ സുബ്രമണ്യം (45) ആണ്​ പ്രതി.

പതിവായി ക്ലാസ്​ കട്ട്​ ചെയ്​തിരുന്ന​ പ്ലസ്​ടു വിദ്യാർഥിയെ മുട്ടുകുത്തി നിർത്തിച്ച്​ മുടിയിൽ പിടിച്ച്​ തുടർച്ചയായി ചൂരൽ ​െകാണ്ട്​ തല്ലുകയും കാലിൽ ചവിട്ടുകയും ചെയ്​തതി​െൻറ വീഡിയോ ദൃശ്യങ്ങളാണ്​ പുറത്തായിരുന്നത്​. ചില വിദ്യാർഥികളെ നിലത്തും ​ ഇരുത്തിയിരുന്നു.

ഒക്​ടോബർ 13നായിരുന്നു​ സംഭവം. ക്ലാസിലെ വിദ്യാർഥിയാണ്​ മൊബൈൽഫോണിൽ വിഡിയോ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്​. കോവിഡ്​ വ്യാപനം കണക്കിലെടുത്ത്​ താൽപര്യമുള്ള വിദ്യാർഥികൾ ക്ലാസുകളിൽ ഹാജരായാൽ മതിയെന്ന്​ സർക്കാർ ഉത്തരവ്​ നിലനിൽക്കവെയാണ്​ അധ്യാപക​െൻറ ശിക്ഷാനടപടി.

രാഷ്​ട്രീയകക്ഷികളും ജനപ്രതിനിധികളും സംഭവത്തിൽ പ്രതിഷേധിച്ചതോടെ കടലൂർ ജില്ല കലക്​ടർ കെ. ബാലസുബ്രമണ്യം അന്വേഷണത്തിന്​ ഉത്തരവിടുകയായിരുന്നു. വിദ്യാർഥി നൽകിയ പരാതിയുടെ അടിസ്​ഥാനത്തിൽ പട്ടികജാതി/വർഗ പീഡന നിരോധന നിയമം ഉൾപ്പെടെ അഞ്ച്​ വകുപ്പുകൾ പ്രകാരമാണ്​ അധ്യാപകനെതിരെ ചിദംബരം പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​.

അറസ്​റ്റിലായ സുബ്രമണ്യത്തെ കടലൂർ ജയിലിൽ റിമാൻഡ്​ ചെയ്​തു. പ്രതിക്കെതിരെ വകുപ്പുതല നടപടി ഉണ്ടാവുമെന്ന്​ ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ആറാം ക്ലാസ്​ മുതൽ പ്ലസ്​ടു വരെ ക്ലാസുകളുള്ള സ്​കൂളിൽ 500ലധികം വിദ്യാർഥികളാണ്​ പഠിക്കുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentTeacher Attack Studentteacher
News Summary - teacher arrested for kicks student, beats him with stick ‘for skipping class’
Next Story