Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വീട്ടമ്മയുടെ സ്വർണവും പണവും തട്ടിയ താനൂർ സ്വദേശി പിടിയിൽ

text_fields
bookmark_border
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വീട്ടമ്മയുടെ സ്വർണവും പണവും തട്ടിയ താനൂർ സ്വദേശി പിടിയിൽ
cancel
Listen to this Article

കൊരട്ടി (തൃശൂർ): സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട സ്ത്രീയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം താനൂർ സ്വദേശി നീലിയാട്ട് വീട്ടിൽ അബ്ദുൽ ജലീൽ (24) ആണ് അറസ്റ്റിലായത്. 90 പവൻ സ്വർണവും 80,000 രൂപയും പലപ്പോഴായി തട്ടിയെടുത്തതായാണ് പരാതി. കൊരട്ടി സ്വദേശിയായ വീട്ടമ്മയെ ഇൻസ്റ്റഗ്രാമിലൂടെ 2019ലാണ് ഇയാൾ പരിചയപ്പെട്ടത്.

സൗഹൃദം ചൂഷണം ചെയ്ത്, മോർഫ് ചെയ്ത സ്ത്രീയുടെ ദൃശ്യങ്ങൾ വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്നും പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി പലപ്പോഴായി പണവും സ്വർണവും തട്ടിയെടുക്കുകയായിരുന്നു. ഒടുവിൽ വീട്ടുകാരെ വിവരം അറിയിക്കുകയും കൊരട്ടി പൊലീസിൽ പരാതിപ്പെടുകയും ചെയ്തതിനെ തുടർന്നാണ് അറസ്റ്റ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story