തമിഴ് യുവതി മരിച്ചനിലയിൽ; അവിഹിതബന്ധം പുലർത്തുന്നുണ്ടെന്ന ഭർത്താവിെൻറ സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്
text_fieldsകാലടി: കാഞ്ഞൂർ തട്ടാൻപടിയിലെ ജാതിത്തോട്ടത്തിൽ തമിഴ്നാട് സ്വദേശിനിയെ മരിച്ചനിലയിൽ കണ്ടെത്തി. തിരുനൽവേലി തെങ്കാശി മാവട്ടം ഓത്തുമാലിൽപക്കം രത്നാവതിയാണ് (35) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് തമിഴ്നാട് ശിവസേലം പുതുകുടിയിരിപ്പ് തെക്കെത്തെരുവിൽ മഹേഷ് കുമാറിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി 10ന് ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് മഹേഷ് സ്റ്റേഷനിൽ ചെന്നിരുന്നു. ഇതിൽ അസ്വാഭാവികത തോന്നിയ സി.ഐ എൻ.എ. അനൂപ് ഇയാളെയും കൂട്ടി താമസസ്ഥലത്തേക്ക് പോയി. ഇതിനിടെ നടത്തിയ ചോദ്യം ചെയ്യലിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് സമ്മതിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ടാണ് ഇരുവരും തമിഴ്നാട്ടിൽനിന്ന് കാഞ്ഞൂരിലെത്തിയത്. മറ്റൊരാളുമായി അവിഹിതബന്ധം പുലർത്തുന്നുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. കാമുകനെന്ന് കരുതുന്ന വ്യക്തിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.

