Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട്ടിൽനിന്ന്​ സ്വർണം...

വീട്ടിൽനിന്ന്​ സ്വർണം മോഷ്ടിച്ച തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ

text_fields
bookmark_border
malrkkani
cancel
camera_alt

മ​ല​ർ​ക്ക​നി

Listen to this Article

ചോ​റ്റാ​നി​ക്ക​ര: ജോ​ലി​ക്ക്​ നി​ന്ന വീ​ട്ടി​ൽ​നി​ന്ന്​ ഒ​മ്പ​ത​ര പ​വ​ൻ സ്വ​ർ​ണം മോ​ഷ്ടി​ച്ച് ക​ട​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യെ അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് മാ​നാ​മ​ധു​ര സ്വ​ദേ​ശി​നി മ​ല​ർ​ക്ക​നി​യാ​ണ്​ (38) ചോ​റ്റാ​നി​ക്ക​ര പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ചോ​റ്റാ​നി​ക്ക​ര പാ​ല​സ് സ്ക്വ​യ​റി​ൽ കൈ​പ്പ​രാ​ത്ത് വീ​ട്ടി​ൽ സി.​ബി വി​ജ​യ​ന്റെ വീ​ട്ടി​ൽ നി​ന്നാ​യി​രു​ന്നു മോ​ഷ​ണം. അ​ല​മാ​ര കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കു​ക​യാ​യി​രു​ന്നു. 2021 മേ​യ്​ എ​ട്ടി​നാ​ണ്​ മോ​ഷ​ണം.

ചോ​റ്റാ​നി​ക്ക​ര പൊ​ലീ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് രൂ​പ​വ​ത്​​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​ധു​ര​ക്കും മാ​നാ​മ​ധു​ര​യ്ക്കു​മി​ട​യി​ൽ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക വീ​ട്ടി​ൽ​നി​ന്ന്​ തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. സി.​ഐ കെ.​പി. ജ​യ​പ്ര​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ വി.​ടി. സു​രേ​ഷ്, കെ.​എ. യോ​ഹ​ന്നാ​ൻ, സി.​പി.​ഒ വി​നു എ​ബ്ര​ഹാം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Naduwoman arrestedstealing gold
News Summary - Tamil Nadu woman arrested for stealing gold
Next Story