വാടകക്കെടുത്ത വാഹനം പണയംവെച്ച തമിഴ്നാട് സ്വദേശികൾ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
മട്ടാഞ്ചേരി: മട്ടാഞ്ചേരി സ്വദേശിയുടെ ഇന്നോവ ക്രിസ്റ്റ കാർ ഒരുദിവസത്തെ വാടകക്കെന്ന് പറഞ്ഞ് കബളിപ്പിച്ച് കൈക്കലാക്കിയ ശേഷം തമിഴ്നാട്ടിലെ മറ്റ് പലർക്കായി പണയംവെച്ച പ്രതികൾ പിടിയിൽ. തമിഴ്നാട് ദിണ്ഡിഗൽ നീലമലൈക്കോട്ട സ്വദേശി ബാലമുരുകൻ (40 ), ദിണ്ഡിഗൽ തീപ്പച്ചി അമ്മൻകോവിൽ സ്വദേശി ശരവണകുമാർ (29) എന്നിവരാണ് മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായത്. ഇവർ തമിഴ്നാട്ടിലെ നിരവധി കേസുകളിലെ പ്രതികളാണ്. മട്ടാഞ്ചേരി എസ്.എച്ച്.ഒ പി.കെ. സാബുവിന്റെ നിർദേശാനുസരണം എസ്.ഐ മധുസൂദനൻ, എ.എസ്.ഐ സതീഷ്, ഉമേഷ് ഉദയൻ, എഡ്വിൻ റോസ്, അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ തമിഴ്നാട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

