മറ്റൊരാളുമായി ഫോണിൽ സംസാരിച്ചു; യുവതിയെ കാമുകൻ കഴുത്ത് ഞെരിച്ച് കൊന്നു
text_fieldsമറ്റൊരാളുമായി ഫോണിൽ സംസാരിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവതിയെ കാമുകൻ കഴുത്ത് ഞെരിച്ച് കൊന്നു. ഹരിയാന ഫരീദാബാദിലെ സ്വകാര്യ ഹോട്ടലിലാണ് 24കാരി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആകാശ് (24) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസിന് ഫോണിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ടലിൽ എത്തിയപ്പോൾ യുവതി മരിച്ചുകിടക്കുന്ന നിലയിലും യുവാവ് കഴുത്തിൽ മുറിവേറ്റ നിലയിലുമായിരുന്നു. ആകാശിനെ ഉടൻ ഫരീദാബാദിലെ ബാദ്ഷ ഖാൻ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവതിയുമായി ഏഴ് വർഷമായി അടുപ്പമുള്ള ഇയാൾ യുവതി മറ്റൊരാളുമായി ഫോണിൽ സംസാരിക്കുന്നതായി സംശയിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസിന് മൊഴി നൽകി. ഹോട്ടലിലേക്ക് യുവതിയെ വിളിച്ചുവരുത്തുകയും തർക്കത്തിനൊടുവിൽ കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നെന്നും ഇയാൾ വെളിപ്പെടുത്തി. ഫരീദാബാദിലെ ശിവ് കോളനിവാസിയായ ആകാശ് ഡൽഹിയിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

