ബംഗളൂരുവിൽ തെളിവെടുപ്പ്; പ്രതിയുടെ മുറിയിൽനിന്ന് എം.ഡി.എം.എ കണ്ടെടുത്തു
text_fieldsഅഭിജിത്
ആലപ്പുഴ: മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതിയുമായി ബംഗളൂരുവിൽ നടത്തിയ തെളിവെടുപ്പിൽ മുറിയിൽനിന്ന് നാലുഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പ്രതിയും തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൻ പ്ലാമുട്ടിക്കട ഊരാളി വിളാകത്ത് അഭിജിത്തുമായി (24) ആലപ്പുഴ സൗത്ത് പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് താമസിച്ചിരുന്ന മുറിയിൽനിന്ന് നാലുഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.
കഴിഞ്ഞമാസം 28നാണ് അഭിജിത് പിടിയിലായത്. എസ്.എച്ച്.ഒ എസ്. അരുൺ, എ.എസ്.ഐ മനോജ് കൃഷ്ണൻ, ഷാൻകുമാർ, വിപിൻ ദാസ്, അംബീഷ് എന്നിവരടങ്ങുന്ന അന്വേഷണസംഘം നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

