കാറിൽ കൊണ്ടുപോയി മർദനം; രണ്ടുപേർ അറസ്റ്റിൽ
text_fieldsമർസൂഖ്,മുബഷിർ
പെരിന്തല്‍മണ്ണ: യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി മര്‍ദിച്ച് പരിക്കേല്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തൂത തെക്കേപ്പുറം സ്വദേശികളായ വെള്ളൂര്‍ക്കാവില്‍ മര്‍സൂഖ് (23), തിരുത്തുമ്മല്‍ മുബഷിര്‍ (21) എന്നിവരാണ് പിടിയിലായത്.
ആലിപ്പറമ്പ് കുന്നനാത്ത് കാളിപ്പാടന്‍ യൂസുഫിനാണ് (26) മർദനത്തിൽ പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഒമ്പതിന് ആലിപ്പറമ്പ് വില്ലേജ് പാടത്തായിരുന്നു സംഭവം.
കാറിലെത്തിയ നാലംഗ സംഘം യൂസുഫിനോട് കഞ്ചാവ് ചോദിക്കുകയും താന്‍ കഞ്ചാവ് വില്‍പനക്കാരനല്ലെന്ന് പറഞ്ഞതോടെ കാറില്‍ കയറ്റി കൊണ്ടുപോകുകയുമായിരുെന്നന്നാണ് പരാതി. മറ്റൊരു വാഹനം വരുന്നത് കണ്ട് സംഘം രക്ഷപ്പെടുകയായിരുന്നു. സുഹൃത്തുക്കളെത്തിയാണ് ആശുപത്രിയിലാക്കിയത്.

