Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവനിതാ ജീവനക്കാരോട്​...

വനിതാ ജീവനക്കാരോട്​ അപമര്യാദ; ഡെപ്യൂട്ടി റേഞ്ച്​ ഓഫിസർക്ക് സസ്‌പെൻഷൻ

text_fields
bookmark_border
വനിതാ ജീവനക്കാരോട്​ അപമര്യാദ; ഡെപ്യൂട്ടി റേഞ്ച്​ ഓഫിസർക്ക് സസ്‌പെൻഷൻ
cancel

ചെ​റു​തോ​ണി: അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നും അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചെ​ന്നു​മു​ള്ള വ​നി​താ ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​യി​ൽ ഇ​ടു​ക്കി ന​ഗ​രം​പാ​റ വ​നം വ​കു​പ്പ് ഡെ​പ്യൂ​ട്ടി റേ​ഞ്ച്​ ഓ​ഫി​സ​ർ കെ.​സി. വി​നോ​ദി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു.

ന​ഗ​രം​പാ​റ റെ​യ്ഞ്ചി​ലെ ര​ണ്ട് വ​നി​താ ജീ​വ​ന​ക്കാ​രെ മാ​ന​സി​ക​മാ​യും തൊ​ഴി​ൽ​പ​ര​മാ​യും പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഒ​പ്പം പാ​ൽ​ക്കു​ളം​മേ​ട് ഭാ​ഗ​ത്ത് വ​ന​ഭൂ​മി​യി​ലൂ​ടെ റോ​ഡ് നി​ർ​മി​ച്ച​ത് അ​റി​ഞ്ഞി​ട്ടും ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന് കോ​ട്ട​യം ഡി.​എ​ഫ്.​ഒ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

ഇ​തും പ​രി​ഗ​ണി​ച്ചാ​ണ് വ​നം​വ​കു​പ്പ് അ​ഡീ​ഷ​ന​ൽ പ്രി​ൻ​സി​പ്പ​ൽ സി.​സി.​എ​ഫ് ഡോ.​പി. പു​ക​ഴേ​ന്തി വി​നോ​ദി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഇ​ടു​ക്കി ന​ഗ​രം​പാ​റ റേ​ഞ്ച് ഓ​ഫി​സി​ലെ ര​ണ്ട് വ​നി​ത ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​രാ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്. റേ​ഞ്ച്​ ഓ​ഫി​സ​ർ മു​ത​ൽ സി.​സി.​എ​ഫ് വ​രെ​യു​ള്ള​വ​ർ​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspensionobscene message
News Summary - Suspension of Deputy Range Officer
Next Story