Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്‌​കൂ​ളി​ലെ റാഗിങ്:...

സ്‌​കൂ​ളി​ലെ റാഗിങ്: ഒമ്പത് വിദ്യാർഥികൾക്ക് സസ്പെൻഷൻ

text_fields
bookmark_border
സ്‌​കൂ​ളി​ലെ റാഗിങ്: ഒമ്പത് വിദ്യാർഥികൾക്ക് സസ്പെൻഷൻ
cancel

ശ്രീ​ക​ണ്ഠ​പു​രം: ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍ഥി​യെ മ​ര്‍ദി​ച്ച സം​ഭ​വ​ത്തി​ൽ ഒ​മ്പ​തു​പേ​രെ സ്കൂ​ൾ സ​സ്​​പെ​ൻ​ഡ് ചെ​യ്തു. നി​ല​വി​ൽ എ​ട്ട് പ്ല​സ് ടു ​വി​ദ്യാ​ര്‍ഥി​ക​ള്‍ക്കെ​തി​രെ​യാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്നും പൊ​ലീ​സ് സൂ​ച​ന ന​ൽ​കി.

പ്ല​സ്‌ വ​ണ്‍ വി​ദ്യാ​ര്‍ഥി ബ്ലാ​ത്തൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ഹ​ലി​നെ മ​ര്‍ദി​ച്ച​തി​ന് പ്ല​സ് ടു ​വി​ദ്യാ​ര്‍ഥി​ക​ളാ​യ ഷ​ക്കീ​ല്‍, ഷ​ഹ​ബാ​സ്, മ​റ്റ് ക​ണ്ടാ​ല​റി​യാ​വു​ന്ന ആ​റു​പേ​ര്‍ എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് കേ​സ്. മ​ർ​ദ​ന​ത്തി​നാ​ണ് കേ​സ്, റാ​ഗി​ങ്ങി​ന് കേ​സെ​ടു​ത്തി​ട്ടി​ല്ല. റാ​ഗി​ങ് ന​ട​ന്നു​വെ​ന്ന പ​രാ​തി പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. വി​ദ്യാ​ര്‍ഥി​യു​ടെ പ​രാ​തി​യി​ല്‍ മ​ര്‍ദ​ന​മേ​റ്റു​വെ​ന്നു​മാ​ത്ര​മാ​ണ് പ​റ​യു​ന്ന​ത്.

സ്‌​കൂ​ളി​ല്‍നി​ന്ന് പ​രാ​തി ന​ല്‍കി​യി​ട്ടു​മി​ല്ല. പൊ​ലീ​സ് കേ​സെ​ടു​ത്ത എ​ട്ട് വി​ദ്യാ​ര്‍ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​മ്പ​തു​പേ​രെ ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്‌​ച വൈ​കീ​ട്ട് അ​ടി​യ​ന്ത​ര പി.​ടി.​എ എ​ക്സി.​യോ​ഗം ചേ​ർ​ന്ന് കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്ത് ന​ട​പ​ടി ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 10 ന് ​ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് മു​ഹ​മ്മ​ദ് സ​ഹ​ലി​നെ സം​ഘം ചേ​ർ​ന്ന് ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​ത്

സ​ഹ​ലി​ന് ചെ​വി​ക്ക് പ​രി​ക്കേ​റ്റ് കേ​ൾ​വി ശ​ക്തി കു​റ​ഞ്ഞു. സ​ഹ​ലി​നെ വ​ള​ഞ്ഞി​ട്ട് മ​ർ​ദി​ക്കു​ന്ന ദൃ​ശ്യം ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ക്ര​മി​ക​ൾ​ത​ന്നെ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മു​ടി നീ​ട്ടി​വ​ള​ർ​ത്തി​യ​തി​നും ഷ​ർ​ട്ടി​ന്റെ കു​ടു​ക്ക് മു​ഴു​വ​ൻ ഇ​ട്ട​തി​നും ഷൂ ​ധ​രി​ച്ച​തി​നു​മാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്നാ​ണ് സ​ഹ​ലി​ന്റെ പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ragging
News Summary - Suspension for nine students
Next Story