ഗ്രേഡ് എസ്.ഐയെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ
text_fieldsടെൻസൺ, ഷംനാദ്, അനീഷ്
ശാസ്താംകോട്ട: കല്ലട വള്ളംകളി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഗ്രേഡ് എസ്.ഐയെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ എബനേസർ വില്ലയിൽ ടെൻസൺ (38), പള്ളിശ്ശേരിക്കൽ ഷാനവാസ് മൻസിൽ ഷംനാദ് (23), പള്ളിശ്ശേരിക്കൽ അനീഷ് ഭവനിൽ അനീഷ് (28) എന്നിവരാണ് അറസ്റ്റിലായത്. കുണ്ടറ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മുതുപിലാക്കാട് പടിഞ്ഞാറ് ശ്രീശൈലത്തിൽ വിശ്വനാഥനെ (55) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. സ്കൂട്ടറിൽ വന്ന വിശ്വനാഥൻ പഴയ ബസ് സ്റ്റാൻഡിന് സമീപം എത്തി മുമ്പേ പോയ കാറിനെ ഓവർടേക്ക് ചെയ്തു. ഇത് ഇഷ്ടപ്പെടാതെ കാറിൽ ഉണ്ടായിരുന്നവർ അസഭ്യം പറയുകയുണ്ടായി. തുടർന്ന് വിശ്വനാഥൻ വീടിന് സമീപം ലക്ഷംവീട് ജങ്ഷനിൽ എത്തി സ്കൂട്ടർ നിർത്തിയ സമയം പിന്നാലെ കാറിലെത്തിയ പ്രതികൾ ക്രൂരമായി മർദിക്കുകയായിരുന്നു. പരിക്കേറ്റ വിശ്വനാഥൻ ചികിത്സയിലാണ്. പ്രതികളെ റിമാൻഡ് ചെയ്തു. ശാസ്താംകോട്ട എസ്.എച്ച്.ഒ ശ്രീജിത്ത്, എസ്.ഐമാരായ ജോൺസൻ, പ്രകാശ്, സി.പി.ഒമാരായ അനീസ്, അരുൺകുമാർ, അലക്സാണ്ടർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

