കുമ്പളത്ത് യുവാവിനെ ആളുമാറി ആക്രമിച്ച പ്രതികൾ പിടിയിൽ
text_fieldsആദർശ്, ആദിത്യൻ
പനങ്ങാട്: കുമ്പളത്ത് നൈറ്റ് കടയിൽ യുവാവിനെ ആക്രമിച്ച പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടി. പനങ്ങാട് ചേപ്പനം കടമ്പള്ളിൽ വീട്ടിൽ ആദർശ് (24), തൃപ്പൂണിത്തുറ എരൂർ സ്വദേശി പറമ്പിൽ വീട്ടിൽ ആദിത്യൻ (19) എന്നിവരാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി കടയിൽ ചായ കുടിക്കാനെത്തിയ കുമ്പളം സ്വദേശിയായ യുവാവിനെ ഒരു പ്രകോപനവും ഇല്ലാതെയാണ് ഇവർ ആക്രമിച്ചത്. ആക്രമണത്തിൽ പകച്ചുപോയ ഇയാൾ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കല്ലുകൊണ്ട് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു.
തലക്ക് ഗുരുതര പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തെ തുടർന്ന് സ്ഥലം വിട്ട പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പനങ്ങാട് പൊലീസ് പിടികൂടുകയായിരുന്നു. പ്രതികൾ ലഹരി ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ഇതിൽ ഒന്നാംപ്രതി ആദർശ് തട്ടിക്കൊണ്ടുപോകൽ, അടിപിടി, കഞ്ചാവ് ഉപയോഗം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. കൂടാതെ രണ്ടാംപ്രതി ആദിത്യൻ അമ്പലമേട്, എടത്തല തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലെ മോഷണക്കേസിലെ പ്രതിയുമാണ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

