ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ
text_fieldsസജീവ് കുമാർ, ഉല്ലാസ് ജോഷി
കൊല്ലം: അമ്പലത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിൽ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. മാമ്പുഴ, പുനുക്കന്നൂർ കുട്ടിവിളവീട്ടിൽ സജീവ് കുമാർ (41), പ്രാക്കുളം കരമയ്യത്ത് വീട്ടിൽ ഉല്ലാസ് ജോഷി എന്നിവരാണ് പിടിയിലായത്.
കടപ്പാക്കട ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലെ മൂന്ന് കാണിക്ക വഞ്ചികളാണ് പ്രതികൾ 14ന് രാത്രിയിൽ കുത്തിപ്പൊളിച്ച് മോഷണം നടത്തി കൊണ്ടുപോയത്.
തുടർന്ന് കൊല്ലം ഈസ്റ്റ് െപാലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ വൈകാതെ പിടികൂടുകയായിരുന്നു.
ഈസ്റ്റ് ഇൻസ്പെക്ടർ ജി. അരുണിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയശങ്കർ, ബാലചന്ദ്രൻ, ശിവദാസൻപിള്ള, എസ്.സി.പി.ഒ സുനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

